![](http://www.comaohio.org/wp-content/uploads/2024/01/Prahlad-Picture.jpg)
Newsletters
Welcome to the First Edition of Our 2025 Newsletter!
We believe all of you had a wonderful time during the holiday season. Whether it was spending time with loved ones, embracing quiet moments of rest, or finding joy in festive traditions, we hope your holidays were filled with warmth and happiness.
Before we start this year’s journey, let’s take a moment to honor the legacies of two extraordinary individuals from Kerala who left us recently—M. T. Vasudevan Nair and P. Jayachandran.
![](http://www.comaohio.org/wp-content/uploads/2025/02/MT_VASUDEVAN_NAIR-1.jpg)
M. T. Vasudevan Nair, touched the hearts of many with his profound storytelling and unmatched contribution to Malayalam literature and Cinema. His works, which often delved deep into human emotions and social circumstances, will continue to inspire generations to come.
![](https://www.comaohio.org/wp-content/uploads/2025/02/jaya.png)
The passing of the legendary playback singer P. Jayachandran has left a void in the world of music. Our beloved Bhaavagaayakan‘s soulful voice enchanted audiences for decades, will forever remain a part of the rich culture of Malayalam cinema. His songs, brimming with emotion, continue to resonate within each one of us, and will remain timeless.
As we begin 2025, we hold these two remarkable figures in our thoughts and honor their immense contributions to the arts and culture. May their legacies continue to inspire and guide us in the years to come.
Now, with the start of 2025, we embrace the spirit of new beginnings. It’s a time to set fresh goals, explore new opportunities, and continue growing in every aspect of our lives. With a brand new EC team of COMA, I’m excited to see the initiatives that the 2025 Executive Committee has planned for our community this year. My best wishes go out to the 2025 EC for a successful and impactful year ahead! The strength and success of our organization rely on the support of our volunteers, paired with the passion and dedication of the Executive Committee. Let’s all work together as a team and contribute our efforts to ensure this year is another exceptional one for COMA.
Thank you for being part of our community. We look forward to sharing this new year’s journey with you, filled with growth, positivity, and unforgettable memories.
— Prahlad T. Indira
![](https://www.comaohio.org/wp-content/uploads/2025/02/Stephen-John-888x1024.jpg)
Presidential Address
– Stephen John (2025 COMA President)
(Stephen lives in Powell, Ohio, with his wife Nicey and daughter Anjali. He is from Kottayam and is in Ohio from 2015 onwards. His hobbies are Portrait Photography and road trips. He works as a Data Analyst and is also a clergyman serving as the Chairman of the Anglican Church of India Synod.)
Dear COMA friends,
2025 started with a bang for me, and let me wish you all a happy and prosperous 2025!
I know some of you might be wondering why I chose to be the President despite knowing how tedious it is. It takes away most of our personal time and family time. Just like you, I also treasure my personal and family time. But I also believe in giving back to our wonderful community. I truly want to show everyone that leading COMA can be a collaborative and fun experience!
My vision for COMA in 2025 is all about getting everyone involved! The responsibility of COMA should not be solely with the trustees and the EC. We’re a community, and that means we all have a part to play!
I believe in shared responsibility for the benefit of the community, and I hope to build that new culture within COMA this year. And I would say that is the main driver for my decision.
To make this happen, I started the General Committee or GC this year. This is for people who are interested in working in specific areas instead of working in EC. It also reduces the workload of EC.
Currently, we have additional members working in the following areas:
- Photography Club
- COMA Talks Live
- Food Committee
- Volunteers committee
- Event planners
- Fundraising committee
I am confident that this new setup will attract more members to join EC or GC in the future. Also, I hope the future ECs will continue forming GCs to accommodate more members who are willing to help in specific areas.
Speaking of a good team, I am lucky to be working with amazing people in the EC this year – Dr. Rajesh Rajan (VP), Ms. Parvathy Harilal (General Secretary), Ms. Linda Chan (Joint Secretary), and Mr. Rohit Suresh (Treasurer)
And in GC, we have Ms. Amalu Jospeh (Lady Secretary), Miss Gaurinanda Sudheesh (Website), Mr. Prahlad T. Indira (Newsletter), Mr. Bimal Sebastian (Food Committee), Mr. Rahul RP (Photography Club), Mr. Rakesh Vijayakrishnan (Sports Secretary), Mr. Aslam Abubacker (Volunteers) and Mr. Sudheesh Vasudevan (Youth Wing).
I can say that our COMA community is in safe hands! And a big thanks to my friends who introduced these special people to my life.
Now, here’s where we need your help! Our community is growing, and that means we need bigger and better venues and programs. To make this happen, we need to think outside the box and be willing to embrace some changes. This might mean contributing a little extra financially and volunteering some of your time.
This would help us to better plan our events with support from external sponsors. And, if you think you can support us by helping us in specific areas, then please reach out to me or one of the EC members. We welcome any and all support!
Once again, I wish you all a happy 2025 and hope that we can continue to entertain you as previous committees have done.
Thank you!
— Stephen John
![](https://www.comaohio.org/wp-content/uploads/2025/02/Sudheesh.jpg)
My experience in the Meals on Wheels program
– Sudheesh Vasudevan
(Sudheesh lives in Plain City, Ohio, with his wife Lekshmi and daughter Gaurinanda and son Gautham. He is from Kottarakkara and is in Columbus from 2016 onwards. He likes travel and road trips. He works as a Senior Software Developer)
On a snowy Sunday morning, I was excited to finally participate in a Meals on Wheels program that had long been on my wish list.
Even though it was a chilly Sunday morning, this program motivated me to learn how social actions can lead to mental satisfaction.
Route V1600 was scheduled for Arun, Priya, Kannan, and me. Everything was very well organized, and we started our route on time.
We were assigned to 15 homes, but as a newcomer, I was curious how to deliver this food to them.
I had a lot of questions in my mind – How can we approach someone’s home?
How do they treat us? Different food restrictions based on their health and age? And so on.
Arun helped me resolve most of my questions.
![](https://www.comaohio.org/wp-content/uploads/2025/02/Measl-on-Wheels-1024x768.jpg)
Walking towards an unfamiliar home in sub-zero temperatures on slippery roads really fills us with mixed feelings.
However, all the challenges fade when we see happy faces with genuine smiles and warm greetings. Some had truly been waiting for us.
We had varying experiences in each home. In some, the residents clearly instructed us on where to place the food. However, we received no response in two homes when we knocked on their doors. Many individuals also struggled to open the food container lids, even when they were by themselves. Despite this, I could see the determination for self-sufficiency in their smiles and expressions.
After the food delivery, we felt so happy and joyful that we could brighten someone’s day! It was such a wonderful feeling to share a little kindness.
Their faces and smiles bring back cherished memories of our parents and grandparents, who were separated from us by thousands of miles.
The fabric of our society is not yet ready to rely on anyone; however, the Meals on Wheels program offers a chance to help those who truly need assistance.
Kannan was the youngest on our team. I was very pleased with our COMA youth representative, Kannan. He impressed me by engaging respectfully and chatting with senior members while assisting them.
Arun and Priya, you are really Proud parents !!
Once I got home after the food delivery, I realized I had missed my breakfast, but because of this excitement, I never felt hungry throughout the journey. I really enjoyed that day!!
January is the month of Martin Luther King Jr., so let’s remember his famous quotes.
“Life’s most persistent and urgent question is, ‘What are you doing for others?”.
— Sudheesh Vasudevan
![](https://www.comaohio.org/wp-content/uploads/2025/02/Aravind-1-scaled.jpg)
കൊഴിഞ്ഞിട്ടും എന്തിനോ…..
– Aravind. V. K.
(Aravind, originally from Trivandrum, has been residing in Ohio, since 2019 with his wife Mekha, their children Parvanendu and Yug Nand, and their two toy poodles, Benji and Bella. He is a data engineer by profession, who seamlessly combines his technical expertise with a passion for the arts. Aravind has directed and produced several creative projects, including the recently released South Indian musical album ‘Hasthinapuri.’ In addition to filmmaking, he is a skilled cameraman, editor, seasonal singer, and enjoys pencil drawing and writing. Aravind is also known for his talent as a magician and mentalist, with his thoughtful performances. Aravind’s work blends innovation, creativity and storytelling with dedication.)
ചിലത് കൊഴിഞ്ഞു പോയി എന്ന് അംഗീകരിക്കാൻ നമുക്ക് കഴിയാറില്ല. പ്രത്യേകിച്ചും ഹൃദയത്തിന്റെ ആഴങ്ങളിൽ കുരുക്കിട്ട് പടർന്നു കിടക്കുന്ന വള്ളികളിലെ ഓർമപ്പൂക്കൾ. അത് എല്ലാ പുതുമയോടും കൂടി എന്തിനോ നമ്മുടെ നെഞ്ചിൽ മൊട്ടിട്ടു കൊണ്ടിരിക്കും. അങ്ങനെ ഒരു അനുഭവമാണ് ഈ ലോകത്തു നിന്നും നമ്മെ വിട്ടു പോയ ഭാവഗായകൻ P. ജയചന്ദ്രൻ എന്ന ജയേട്ടൻ നമുക്ക് നൽകികൊണ്ടിരിക്കുന്നത്. കൊഴിഞ്ഞു പോയി എന്ന് നമ്മെ കൊണ്ട് സമ്മതിപ്പിക്കാതെ മലയാളി മനസിന്റെ നിത്യവസന്തമായി എന്നും ഓരോ ദിവസവും, ഓരോ നിമിഷവും മൊട്ടിടും ജയേട്ടൻ.. ഒരു മലയാളി മനുഷ്യ മനസിന് ഉണ്ടായേക്കാവുന്ന ഒട്ടു മിക്ക വികാരങ്ങളിലും ഇഴ ചേർന്ന് കിടക്കുന്ന കെ.ജെ യേശുദാസ് എന്ന ഇതിഹാസ ശബ്ദം നിലനില്കുമ്പോളും ഭാവഗായകൻ എന്ന വിളിപ്പേര് ഒരാൾക്കു കിട്ടുന്നു എങ്കിൽ അത് സാക്ഷാൽ പി. ജയചന്ദ്രൻ എന്ന നമ്മുടെ ജയേട്ടന് തന്നെ ആയിരിക്കും. അത്ര മാത്രം തേൻ കിനിയുന്ന ഭാവ സൗന്ദര്യമാണ് ആ ശബ്ദത്തിന്. ജയേട്ടനെ കുറിച്ച് ഈ ലക്കത്തിൽ എഴുതാൻ അരവിന്ദ് മതി എന്ന് ശ്രീ പ്രഹ്ളാദ് പറയുമ്പോൾ അത് സന്തോഷമാണോ അതോ സങ്കടം ആണോ ഉള്ളിൽ ഉണ്ടാക്കിയത് എന്ന് പറയാൻ പറ്റാത്ത അവസ്ഥ ആയിരുന്നു.
9 വര്ഷങ്ങള്ക്കു മുന്നേ ആയിരുന്നു എന്റെ സാംസങ് ഫോണിലെ വാട്സ്ആപ്പിൽ ഒരു കോൺടാക്ട് വന്നു വീണത്. “P ജയചന്ദ്രൻ Singer“. അയച്ചു തന്നത് എന്റെ സുഹൃത്തും തബലിസ്റ്റും ആയ പ്രശാന്തേട്ടൻ ആയിരുന്നു. പൊന്നാവണി പാട്ടുകൾ എന്ന എന്റെ ആദ്യ ഓണം ആൽബത്തിലെ 10 പാട്ടുകളിൽ 2 എണ്ണം പാടാൻ വേണ്ടി ആണ് എന്റെ ഉറ്റ സുഹൃത്തും അതിന്റെ സംഗീത സംവിധായകനും ആയ സുരജ്ഉം പിന്നെ നമ്മൾ എല്ലാപേരും ജയേട്ടനെ കിട്ടുമോ എന്ന് ആഗ്രഹിച്ചു തുടങ്ങിയത്. ദാസേട്ടൻ ഒഴികെ പിന്നണി ഗാന രംഗത്തെ ഒട്ടു മിക്ക ഗായകന്മാർ എല്ലാം ഇതിൽ പാടുകയും, മാത്രമല്ല അവരുടെ ഒക്കെ കൂടെ ഫോണിൽ സംസാരിച്ചു ബന്ധം തുടങ്ങാൻ പറ്റിയതിന്റെ സന്തോഷം ഉള്ളിൽ കൊണ്ട് നടക്കുമ്പോളും, എന്താ എന്ന് അറിയില്ല ജയേട്ടന്റെ നമ്പർ ഫോണിൽ വന്നു കണ്ടപ്പോൾ എന്തോ നിധി കിട്ടിയത് പോലെ ആയിരുന്നു. മലയാളം കണ്ട ലെജൻഡറി ഗായകരിൽ ഒരാൾ ആയതു കൊണ്ടും, മറക്കാൻ പറ്റാത്ത ഒരുപാട് പാട്ടുകൾ ഒരുപാട് തലമുറകൾക് സമ്മാനിച്ചത് കൊണ്ടും ഒക്കെ ആണ് അത്. മാത്രം അല്ല, എവിടെയൊക്കെയോ എന്തൊക്കെയോ എന്റെ അച്ഛനെ ഓർമിപ്പിക്കുന്ന തരത്തിൽ ഉള്ള മുഖഭാവവും, മൂക്കും, ചേഷ്ടകളും ഒക്കെ ആയിരുന്നു ജയേട്ടന്. അത് കൊണ്ട് തന്നെ നമുക്കു എല്ലാപേർക്കും ഉള്ളിൽ തോന്നുന്ന പോലെ – നമുക് ഒട്ടേറെ പരിചയം ഉള്ള ആൾ. പക്ഷെ നമ്മെ ഒട്ടും അറിയില്ല താനും. മിക്ക സെലിബ്രിറ്റിയുടെ അടുത്തും നമുക്ക് ഉള്ള തോന്നൽ അതാണല്ലോ. പക്ഷെ ഇതാ എനിക്ക് നമ്പർ കിട്ടിയിരിക്കുന്നു. വിജയ് യേശുദാസ്, മധു ബാലകൃഷ്ണൻ, ഉണ്ണി മേനോൻ, സുധീപ് കുമാർ, എം.ജി ശ്രീകുമാർ ഇവരോടൊക്കെ ഫോണിൽ സംസാരിച്ചിരുന്നു ഈ ഒരു ആൽബത്തിന് വേണ്ടി. മാത്രമല്ല വളരെ സൗഹൃദപരമായുള്ള അവരുടെ ഇടപെടലുകളും അടുപ്പവും എല്ലാം മനസിന് സന്തോഷം തന്നിരുന്ന സമയവും കൂടെ ആയിരുന്നു, ഇനി ഇപ്പോൾ ദാസേട്ടന് ഒപ്പം മനസ്സിൽ കൊണ്ട് നടക്കുന്ന ജയേട്ടനോട് സംസാരിക്കാമല്ലോ, വാട്സ്ആപ് ചാറ്റ് നടത്താമല്ലോ, കൂട്ടാകാമല്ലോ ഇതൊക്കെ ആയിരുന്നു എന്റെ ചിന്ത.
പക്ഷെ അത്ര എളുപ്പം ആയിരുന്നില്ല സജി കാര്യങ്ങൾ…
ഫാഷൻ ഒക്കെ ഒരുപാട് ഇഷ്ടപെടുന്ന ജയേട്ടന്റെ വാട്സ്ആപ് പ്രൊഫൈൽ പിക്ചർ കാണാൻ ആയിരുന്നു ആദ്യത്തെ തിടുക്കം. ജയേട്ടനെ വാട്സ്ആപ്പിൽ കാണാനെ ഇല്ല. ആഹ് പോട്ടെ. അതൊന്നും ഇഷ്ടം ആയിരിക്കില്ല എന്ന് കരുതി. ഒന്നോ രണ്ടോ SMS അയച്ചു നോക്കി, No രക്ഷ. പ്രശാന്തേട്ടനെ വിളിച്ചു. ഇനി നമ്പർ വല്ലതും മാറിപ്പോയോ എന്ന് അറിയില്ലല്ലോ. പ്രശാന്തേട്ടൻ ചോദിച്ചു – “നീ വിളിച്ചു നോക്കിയോ ?” ഞാൻ ഇല്ലെന്നു പറഞ്ഞു. “ആ വിളിച്ചു നോക്ക്, എന്നിട്ട് കിട്ടാൻ ഉള്ളത് വാങ്ങി വെച്ചോ” എന്ന് പറഞ്ഞിട്ട് പ്രശാന്തേട്ടൻ ചിരിച്ചിട്ട് ഫോൺ വെച്ചു. അയ്യോ ഇനി മെസ്സേജിങ് എന്ന സംവിധാനമേ ഇഷ്ടം ഇല്ലാത്ത ആളാണോ എന്നൊക്കെ കരുതി ഞാൻ അങ്ങ് കേറി വിളിച്ചു, കേട്ടാൽ ജയേട്ടൻ തന്നെ എന്ന് 100 % ശതമാനം ഉറപ്പുള്ള ശൈലിയിൽ ഒരു ഹലോ കേട്ടു. ജയേട്ടന്റെ പാട്ടു കേൾക്കുമ്പോൾ ഉണ്ടാകുന്ന അതെ സന്തോഷം ആ ഹലോ വിളിയിലും എനിക്ക് കിട്ടി. ഞാൻ തുടർന്നു – “ജയേട്ടാ നമസ്കാരം , ഞാൻ അരവിന്ദ് ആണ്.” ജയേട്ടന്റെ മറുപടി വെടിയുണ്ട പോലെ പെട്ടെന്ന് ആയിരുന്നു- “ഏതു അരവിന്ദ്…???” ദേഷ്യത്തിൽ ഉള്ള സ്വരം ആയിരുന്നു. അത് മുതൽ നമ്മുടെ രണ്ടു പാട്ടുകൾ പാടാൻ നിശ്ചയിച്ചിരുന്ന ദിവസത്തിന്റെ തലേ ദിവസം വരെ ഉള്ള ജയേട്ടനെ സംസാര ശൈലി മുഴുവൻ ധാർഷ്ട്യ രൂപത്തിൽ തന്നെ ആയിരുന്നു. “മെസ്സേജ് ഒന്നും ഞാൻ നോക്കാറില്ല എന്തേലും ഉണ്ടേൽ വിളിക്കണം” – എന്ന് പറഞ്ഞത് കൊണ്ട് മാത്രം 2 തവണ കൂടി വിളിച്ചു. പക്ഷെ ഇത്ര പരുക്കൻ രീതി കണ്ടിട്ട് ഞാൻ ഒന്ന് ജയേട്ടനെ കുറിച്ച അന്വേഷിക്കാമെന്നു കരുതി. ഇങ്ങനെ തന്നെ ആണ് എന്ന് അറിയാൻ കഴിഞ്ഞു. മാത്രമല്ല ഒരുപാട് വിളിച്ചു ഓവർ ആക്കിയാൽ പുള്ളി റെക്കോർഡിങ്ങിനു പോലും വരില്ല എന്നും ആരോ പറഞ്ഞു. എന്തായാലും റെക്കോർഡിങിന്റെ തലേ ദിവസം ഞങ്ങൾ തൃശൂർ എത്തി. വൈകുന്നേരം ആയപ്പോൾ ഒന്ന് ഓർമ്മിപ്പിക്കാൻ ആയി ഞാൻ ഒന്ന് കൂടെ വിളിച്ചു – “ജയേട്ടാ അരവിന്ദ് ആണ് . നമ്മൾ ഇവിടെ എത്തി. നാളെ 11 മണിക്ക് ആണ് റെക്കോർഡിങ് .” ഒരു മൂളൽ കേട്ടോ ഇല്ലയോ എന്ന് പോലും ഓർമ ഇല്ല. ഫോൺ നിമിഷങ്ങൾ കൊണ്ട് കട്ട് ചെയ്തു. നാളെ ജയേട്ടൻ എത്തുമോ ഇല്ലയോ എന്ന് വരെ സംശയം ആയി. ശ്രീരാഗം സ്റ്റുഡിയോ യിലെ സൗണ്ട് എഞ്ചിനീയർ എന്തോ അർത്ഥ ഭാവത്തിൽ നമ്മെ നോക്കി ചിരിച്ചു, ഞാൻ ഇത് എത്ര കണ്ടിരിക്കുന്നു എന്ന ഭാവത്തിൽ.
പിറ്റേ ദിവസം ആദ്യത്തെ റെക്കോർഡിങ് വെച്ചിരുന്നത്. പിന്നണി ഗായികയും ഹിന്ദുസ്ഥാനി സംഗീതത്തിൽ നമ്മുടെ അഭിമാനവുമായ ഗായത്രി അശോകനുമായിട്ടായിരുന്നു. പുള്ളിക്കാരിയും തൃശൂർ ആണല്ലോ. വളരെ പെട്ടെന്ന് നമ്മളുമായി ഒട്ടേറെ അടുത്തു ഗായത്രി. സൂരജിന്റെ കോമ്പോസിഷന്റെ ബ്രില്ലിയൻസിനെ പറ്റി ഒക്കെ സംസാരിച്ചിട്ട് റെക്കോർഡിങ് നടന്നു കൊണ്ടിരിക്കുന്ന സമയത്തു അപ്രതീക്ഷിതമായിട്ട് ഒരു പൊക്കം കുറഞ്ഞ മനുഷ്യൻ മീശ ഒക്കെ ചുരുട്ടി കതകു തള്ളി തുറന്നു പെട്ടെന്നു അകത്തു വന്നു അവിടെ ഉള്ള സോഫയിൽ കേറി ഇരുന്നു. അത് നമ്മുടെ സാക്ഷാൽ ജയേട്ടൻ ആണെന്ന് മനസിന് ഉൾക്കൊള്ളാൻ അല്പം സമയം എടുത്തു. മാത്രം അല്ല, അല്പം നേരത്തെ ആണ് ജയേട്ടൻ എത്തിയിരിക്കുന്നതും. ഗായത്രി പാടി കൊണ്ടിരിക്കുന്നു. സൗണ്ട് എഞ്ചിനീയർ പെട്ടെന്ന് എല്ലാം നിർത്തി. ഗായത്രി ഹെഡ്സെറ്റ് എല്ലാം ഊരി വെയ്ക്കുന്നത് കണ്ടു. സംഗതി പാളിയോ? എന്തേലും ഇഷ്ടം ആയില്ല എങ്കിൽ ജയേട്ടൻ സ്റ്റുഡിയോയിൽ നിന്ന് ഇറങ്ങി പോകാറാണ് പതിവ് എന്നൊക്കെ രാവിലെ കേട്ടതേ ഉള്ളു. മുഖത്തു ദേഷ്യം പോലെ ഉണ്ട് താനും. ഗായത്രിയുടെ റെക്കോർഡിങ് തീരാത്തത് കൊണ്ടാണോ എന്നൊക്കെ നമ്മൾ വിചാരിച്ചു. പിന്നെ മുതൽ അവിടെ കണ്ടത് ഗായത്രിയുടെ മാജിക് ആയിരുന്നു. ഓടി വന്നു ജയേട്ടനെ കെട്ടി പിടിച്ച്, കുശലാന്വേഷണം ഒക്കെ നടത്തി, ഞാൻ പോണേ ജയേട്ടാ എന്നൊക്കെ പറഞ്ഞു മൊത്തത്തിൽ അവിടെ ഉള്ള മൂഡിനെ മാറ്റി, നമ്മളെ എല്ലാപേരെയും ജയേട്ടനുമായി നിമിഷങ്ങൾ കൊണ്ട് സെറ്റ് ആക്കി വാതിൽ തുറന്നു പുറത്തു പോയി. ഞാനും നമ്മുടെ സുഹൃത്ത് അരുൺ ചന്ദും സൂരജിനോട് ജയേട്ടനെ നോക്കിക്കോളാൻ ആംഗ്യം കാണിച്ചിട്ട് പുറത്തേക് കൂടെ ഇറങ്ങി. ഗായത്രി പറഞ്ഞു – ഒട്ടും ടെൻഷൻ അടിക്കേണ്ട. നിങ്ങൾക് മാജിക്കൽ ഔട്ട്പുട്ട് കിട്ടണം എങ്കിൽ ജയേട്ടൻ നല്ല മൂഡിൽ ആയിരിക്കണം. ഞാൻ പിന്നെ വന്നോളാം. നിങ്ങളുടെ മുഖത്തെ ടെൻഷൻ ആദ്യം കളയൂ. എത്രമാത്രം ആശ്വാസം നമ്മുടെ മനസിന് തന്നിട്ടാണ് ഗായത്രി പോയതെന്ന് എത്ര പറഞ്ഞാലും മതി ആവില്ല ..
നമ്മൾ പതുക്കെ അകത്തേക്ക് കയറി. സൂരജ്ഉം കവി ശ്യാം എനാത്തും ഒക്കെ ജയേട്ടനെ സ്വയം പരിചയപെട്ടിട്ട് നമ്മളെയും പരിചയപ്പെടുത്തി. ഓ താൻ ആണ് അരവിന്ദ് അല്ലെ? നമ്മൾ എല്ലാം കാൽക്കൽ തൊട്ട് അനുഗ്രഹം വാങ്ങിച്ചു. ഭാഗ്യം ജയേട്ടൻ നല്ല മൂഡിൽ ആണ്. “ഓക്കെ നമുക്ക് പാട്ടു നോക്കാം” എന്ന് പറഞ്ഞിട്ട് ജയേട്ടൻ പാട്ടിന്റെ പ്രിന്റഡ് പേപ്പർ കയ്യിൽ എടുത്തു. പിന്നെ അവിടെ നടന്ന ഒരു മൂന്നു മണിക്കൂറത്തെ അനുഭവം വാക്കിനാൽ പറയുക സാധ്യമല്ല. ഇതിനു മുന്നേ ഉള്ള എല്ലാ പാട്ടുകാരും എന്താണോ സൂരജ് ട്രാക്ക് പാടി വെച്ചിട്ടുള്ളത് അത് അണു വിട തെറ്റാതെ ട്യൂണും സ്വരസ്ഥാനവും മാറാതെ ഭംഗിയായി പാടി തന്നു എന്നുള്ളത് ശെരി തന്നെ ആണ്. ഉണ്ണിയേട്ടൻ (ഉണ്ണി മേനോൻ) കുറച്ചു പൊടി കൈകൾ കൂടെ എക്സ്ട്രാ തന്നു എന്ന് മാത്രം. പക്ഷെ ജയേട്ടന്റെ കാര്യങ്ങൾ വേറെ ഒരു ലെവലിൽ ആണ് അവിടെ സംഭവിച്ചത്. ഒരു കാര്യം ആദ്യമേ പറഞ്ഞു കൊള്ളട്ടെ. മ്യൂസിക് ഡയറക്ടർ തന്റെ ഭാവനയിൽ മെനഞ്ഞു വെച്ചിരിക്കുന്ന ഒരു സൃഷ്ടി അതേ രീതിയിൽ പെട്ടെന്ന് കിട്ടിയില്ല എങ്കിൽ നിരാശൻ ആകും എന്നത് സ്വാഭാവികം ആണ്. ഇവിടെ അങ്ങനെ ഒക്കെ തുടക്കത്തിൽ ഉണ്ടാകുകയും ചെയ്തു. പിന്നെ ജയേട്ടൻ പാടുമ്പോൾ ഒരുപാട് നിർദേശങ്ങൾ കൊടുത്താൽ ഇറങ്ങി പോകും എന്നുള്ളത് ഉറപ്പുള്ള മറ്റൊരു കാര്യവും. പക്ഷെ ഞാൻ പറയാൻ ആഗ്രഹിക്കുന്ന ഒരു കാര്യം നമ്മൾ എല്ലാം അനുഭവിച്ച ഒരു അഭൗമമായ ഒരു അനുഭൂതിയെ കുറിച്ചാണ്. ജയേട്ടൻ തെറ്റി പാടുന്നത് തന്നെ കേൾക്കാൻ എന്താ ഒരു സുഖം ആണ്! ഇവിടെ തെറ്റി പാടുന്നത് എന്ന് ഉദേശിച്ചത് കമ്പോസർ ചെയ്തു വെച്ചിരിക്കുന്നതിൽ നിന്ന് വ്യതിചലിക്കുന്നതിനെ ആണ് കേട്ടോ. ഒരു പക്ഷെ അതായിരിക്കാം ജയേട്ടന്റെ മനസ്സിലും, ഹൃദയത്തിലും, ബ്രയിനിലും ശെരിയായി ഉരുത്തിരിഞ്ഞു ഭാവഗീതമായി പുറത്തു വരുന്നത്. ഇങ്ങനെ പാടി പാടി ജയേട്ടൻ തന്നെ അവസാനം ട്രാക്കിലെ പോലെ പാടി തരുകയും ചെയ്യും. പക്ഷെ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു വ്യത്യാസം ഓരോ വാക്കിലും ഫീൽ ചെയ്യും അതും ഭാവഗായകന്റെ തൊണ്ടയിൽ നിന്ന് വരുമ്പോൾ. ജയേട്ടൻ വോക്കൽ ബൂത്തിൽ നിന്ന് കൊണ്ട് – “പുലരി പൂ മഞ്ഞല തഴുകി അരികെ നീ വാ” എന്ന വാരി പാടുമ്പോൾ അക്ഷരാർത്ഥത്തിൽ നമ്മൾ എല്ലാ പേരും മുഖത്തോടു മുഖം നോക്കി ചിരിച്ചു. ആ ചിരി എന്തിനാ ചിരിച്ചേ എന്ന് നമുക് ആർക്കും തന്നെ അപ്പോൾ പറയാൻ കഴിയുമായിരുന്നില്ല. പക്ഷെ ആ സ്റ്റുഡിയോയിൽ ഇരുന്ന എല്ലാപേരുടെ മുഖത്തും ഒരു പുഞ്ചിരി നൽകാൻ ആ ആലാപനത്തിനു സാധിച്ചു എങ്കിൽ, എന്താ പറയുക?? മഞ്ഞല എന്ന വാക്കും ജയേട്ടന്റെ ശബ്ദവും കേട്ടാൽ ആ വാക്ക് ഇനി ദാസേട്ടൻ പാടേണ്ട ആവശ്യം ഇല്ല തോന്നി പോകും. അത് മാത്രം അല്ല. ഓരോ വാക്കും ജയേട്ടൻ പാടുമ്പോൾ നമുക്ക് തോന്നുന്നത് 70 വർഷത്തിൽ അവർ പറയാത്ത വാക്കുകൾ ഉണ്ടാവില്ല എന്നാണു. തുടക്കക്കാർ ആയ നമ്മുടെ മുന്നിലെ സ്‌പീക്കറിൽ നിന്ന് പുറത്തു വരുന്നത്, ദേവരാജൻ മാഷും, ദക്ഷിണാമൂർത്തി സ്വാമികളും, അർജുനൻ മാഷും, ജോൺസൻ മാഷും, രവീന്ദ്രൻ മാഷും ഒക്കെ സ്ഫുടം ചെയ്തു എടുത്ത ഭാവഗായകന്റെ തേനൂറുന്ന മാന്ത്രിക ശബ്ദമാണ്. ഇതിനു അപ്പുറം ഈ ലോകത്ത് എന്ത് വേണം എന്ന് തോന്നി പോയ അവസ്ഥ. പതിവ് പോലെ സംഗീതത്തിന് അടിമപ്പെടുമ്പോൾ കാരണം അറിയാതെ ഉള്ള കണ്ണീർ അപ്പോളും ഉതിർന്നു വീണു. ജയേട്ടൻ പാടിയത് ഒന്നും കളയണ്ട എന്ന് സൂരജ് സൗണ്ട് എഞ്ചിനീരിന്റെ കൂടെ പറയുകയും ചെയ്തു.
![](https://www.comaohio.org/wp-content/uploads/2025/02/Aravind-with-Jayachandran-1-1024x768.jpg)
ഈ ഓൾഡ് ഈസ് ഗോൾഡ്, പഴയതിന്റെ വീര്യം എന്നൊക്കെ ചുമ്മാ പറയുന്നതു വേറെ, അനുഭവിക്കുന്നത് വേറെ. “Aged 70 years” ന്റെ മാജിക് അന്ന് നമ്മൾ അനുഭവിച്ചു അറിഞ്ഞു. ഒരു വല്ലാത്ത മനഃപൂർവ്വമായ അലസതയുടെ സൗന്ദര്യം ജയേട്ടൻ വാക്കുകളിൽ സമന്വയിപ്പിക്കുന്നതായിട്ട് തോന്നാറുണ്ട്. രണ്ടു പാട്ടുകൾ പാടി കഴിഞ്ഞു ജയേട്ടൻ നമ്മോടു കൂടുതൽ അടുത്തു. നമ്മുടെ കുടുംബ കാര്യങ്ങളും, ജയേട്ടന്റെ വിശേഷങ്ങളും ഒക്കെ പങ്കു വെച്ചു.
![](https://www.comaohio.org/wp-content/uploads/2025/02/Aravind-with-Jayachandran-2.jpg)
“ഗായത്രി നല്ല പാട്ടുകാരിയാ ഞാൻ കേട്ടു. പക്ഷെ അവൾ എന്തിനാ പാട്ടിന്റെ സ്വരം ഒക്കെ എഴുതി വെച്ചേ ?? ഓരോ ലൈനിന്റെയും സ്വരങ്ങൾ ഒക്കെ എഴുതി വെയ്ക്കുന്നത് കണ്ടു. അതിന്റെ ഒക്കെ ആവശ്യം ഉണ്ടോ?. അങ്ങ് പാടുക. സ്വരങ്ങൾ ഒക്കെ പിന്നെ അല്ലെ ഉണ്ടായത് ?” – എന്നൊക്കെ പറഞ്ഞു ജയേട്ടൻ തമാശകൾ ഒക്കെ പറയാൻ തുടങ്ങി. ഒരു കൊച്ചു കുട്ടി ചോദിക്കുന്നത് പോലെ നമ്മോട് എങ്ങനെ ഉണ്ടായിരുന്നു ആ ലൈൻ പാടിയത് എന്ന് വരെ ജയേട്ടൻ ചോദിച്ചു. ആ ഇതിഹാസത്തിനു അതിന്റെ ഒന്നും ആവശ്യം ഇല്ല. പക്ഷെ സംഗീതത്തിനോടുള്ള ജയേട്ടന്റെ അഭിനിവേശവും പ്രണയവും അന്ന് നമ്മൾ കണ്ടു. മാത്രം അല്ല ആ പ്രഭാവം, സ്റ്റൈൽ ഒന്നും തന്നെ മറക്കാൻ കഴിയുന്നില്ല. പക്ഷെ ഫോൺ മാത്രം ഒരു ബേസിക് ആയ ഒന്ന്. ടച്ച് സ്ക്രീൻ ഫോണോ, വാട്സാപ്പോ ഒന്നും അത്രയ്ക്കു പിടിത്തമില്ല ജയേട്ടന്. നമ്മളെ എല്ലാപേരെയും കെട്ടി പിടിച്ചു സൂരജിന് ഒരു മുത്തവും കൊടുത്തിട്ട് ആണ് ജയേട്ടൻ അന്ന് യാത്ര ആയതു. ഒരു വൊൽക്‌സ്‌വാഗൻ പോളോയിൽ ഒരു ചെറുപ്പക്കാരൻ പയ്യനെ പോലെ നമ്മോടു യാത്ര പറഞ്ഞു ജയേട്ടൻ.
പല തവണ ഞാൻ അതിനു ശേഷം ജയേട്ടനെ ഫോണിൽ വിളിച്ചു പരിചയം പുതുക്കി. പിന്നീട് ഒരിക്കൽ തിരുവനന്തപുരത്തു ഒരു റെക്കോർഡിങ്ങിനു വന്നപ്പോൾ ഞാൻ ബാലരാമപുരം കൈത്തറിയുടെ ഒരു കസവു മുണ്ടു ഓർമ്മ സമ്മാനമായി കൊടുക്കുകയും ചെയ്തു. “ഇതൊക്കെ നല്ല വില ആകില്ലേ, ആ എന്തായാലും സന്തോഷം” എന്ന് പറഞ്ഞിട്ട് ജയേട്ടൻ ഒരു കള്ളചിരിയും സമ്മാനിച്ചു. ഒരിക്കലും ക്ഷീണം ബാധിക്കില്ല എന്ന് തോന്നിപ്പിക്കുന്ന ശരീര ഭാഷ ആയിരുന്നു ജയേട്ടന്. കുറച്ചു മാസങ്ങൾക് മുന്നേ ക്ഷീണിതൻ ആയുള്ള ജയേട്ടനെ കാണാൻ തന്നെ മനസിന് ബുദ്ധിമുട്ട് ആയിരുന്നു. ഒന്ന് വിളിക്കണം എന്ന് പല തവണ തോന്നിയതും ആയിരുന്നു. പക്ഷെ ചെയ്തില്ല. അത്രമാത്രം ഫോൺ കോളുകൾ ജയേട്ടന് വരുന്നുണ്ടാകും എന്ന് മനസ്സിൽ കരുതി. ഇന്നിപ്പോൾ ഇത് എഴുതുമ്പോളും ജയേട്ടന്റെ “ഉറങ്ങാതെ രാവുറങ്ങീല” എന്ന ഗാനം പശ്ചാത്തലിൽ കേൾക്കുന്നുണ്ട്. ജയേട്ടന്റെ ശബ്ദത്തിൽ ഹിന്ദോളം കേൾക്കാൻ വല്ലാത്ത ഒരു സുഖമാണ്. “ശിശിര കാല മേഖ മിഥുന” എന്ന കീരവാണിയുടെ ഗാനത്തിലൂടെ ജയേട്ടൻ ഹിന്ദോളത്തെ അമർത്തുന്നതും, ലോലമായി തലോടുന്നതും ഒക്കെ കാണാം. അതു പോലെ “വെൺചന്ദ്ര ലേഖയൊരപ്സര സ്ത്രീ” എന്ന വയലാർ-ദേവരാജൻ മാഷ്-ദാസേട്ടൻ മാജിക്കിലെ ഹിന്ദോള ഗാനം ജയേട്ടൻ പാടിയ ഒരു വേർഷൻ യൂട്യൂബിൽ ഉണ്ട്. വല്ലാത്ത ഒരു അനുഭവം ആണ് അത്.
ജയേട്ടൻ നമ്മെ വിട്ടു പോയി. ദൂരെയേതോ മർത്യ ഭാഷ കേൾക്കാത്ത ലോകത്തു മധു തേടി പോയി. കനകാംബരങ്ങൾ വാടിയിട്ടും മോഹം കൊണ്ട് നമ്മൾ എല്ലാപേരും കടത്തു വെള്ളത്തിൽ അങ്ങയെ കാണാൻ എത്താറുണ്ട്. പക്ഷെ “നിന്നെ മാത്രം കണ്ടില്ലല്ലോ, നീ മാത്രം വന്നില്ലല്ലോ” എന്നുള്ള തോന്നൽ – “സമയ രഥങ്ങളിൽ അങ്ങ് മറുകര തേടുന്നു” എന്നുള്ള യാഥാർഥ്യം നെഞ്ചിൽ ഊട്ടി ഉറപ്പിക്കുന്നു. പല തവണ അങ്ങയെ നേരിട്ട് കണ്ടിട്ടുണ്ട് എങ്കിലും എന്റെ മനസ്സിൽ പതിഞ്ഞു കിടക്കുന്നത് ദൂരേക്ക് മറയുന്ന ആ പോളോ കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ ഇരുന്നു കൊണ്ട് എവിടെയൊക്കെയോ എന്റെ അച്ഛനെ ഓർമിപ്പിക്കുന്ന ചിരി ചിരിച്ചോണ്ട് ബൈ ബൈ പറയുന്ന അങ്ങെയാണ്.
എഴുത്തു നിർത്തുമ്പോൾ ഗിരീഷ് പുത്തഞ്ചേരിയുടെയും, പി.ഭാസ്കരൻ മാഷിന്റെയും അങ്ങ് ഭാവം നൽകിയ വരികൾ ഓർത്തു പോകുന്നു –
“കൊഴിഞ്ഞിട്ടും എന്തിനോ പൂക്കാൻ തുടങ്ങുന്ന… കാവ്യ പുസ്തകമല്ലോ അങ്ങയുടെ ജീവിതം”
— അരവിന്ദ്