Newsletter August 2024

As August draws to a close and summer winds down, we are looking forward to September – a time of celebration for us Malayalees. Onam is a time to celebrate prosperity, abundance, and togetherness. However, as we revel in the festivities, let us also remember those affected by the recent tragedies in Wayanad, Kerala.

COMA’s Wayanad fundraiser is dedicated to supporting the victims who have lost their homes and livelihoods. All proceeds will go directly to the Kerala Government Chief Minister’s Distress Relief Fund (CMDRF). You can contribute to this vital cause by sending your donations via Zelle to coma.officails@gmail.com.

Thank you for your generosity and support during this critical time.

The COMA Onam program is on September 14th, Saturday. More details to follow. Get your tickets here:

Wishing all my readers a joyous Onam!

Sreejith Chandran

Sreejith Chandran’s Random Ramblings

(One half of his brain has gone nomad and the other has gone in search of the first. Glorifying his random ramblings and packaging it is his main hobby! Otherwise sane and grounded.)

സംഗീതമേ അമര സല്ലാപമേ!

എന്തിരോ എന്തോ! എന്തായാലും സംഗീതം എന്നത് ഒരു മഹാസാഗരം ആണെന്ന് പറയുമെങ്കിലും, എന്നെ സംബന്ധിച്ചു അത് മുല്ലപെരിയാർ ഡാം പോലെയാണ്.. ഓരോ മഴക്കാലത്തും അത് പൊട്ടും പൊട്ടും എന്ന് വിചാരിക്കും, പക്ഷെ ഒരിക്കലും പൊട്ടൂല.. (ഇത് കുറച്ചു ലോങ്ങ് ആണ്, ക്ഷമയോടെ വായിച്ചു തീർക്കണം എന്നപേക്ഷിക്കുന്നു ☺)

സംഗീത സപര്യ തുടങ്ങുന്നത് വർഷങ്ങൾക്ക് മുൻപാണ്.. രണ്ടിലോ, മൂന്നിലോ പഠിക്കുന്ന കാലം. നാട്ടിലെ അമ്പലത്തിൽ എല്ലാകൊല്ലത്തേയും പോലെ 41 ദിവസത്തെ ചിറപ്പ് മഹോത്സവം നടക്കുന്നു. ഓരോ ദിവസത്തെയും ചിറപ്പ് ഓരോ കുടുംബക്കാരുടെ വകയാണ്. അന്ന് നമ്മുടെ ചിറപ്പ് ദിവസം, വൈകുന്നേരം ദീപാരാധനയും കഴിഞ്ഞു ഒരു ഭജന ഉണ്ട് . സ്വാമി അപ്പൂപ്പൻ നേതൃത്വം നൽകുന്ന ഭക്തിനിർഭരമായ ഭജന. കൂടെ ഏറ്റു ചൊല്ലാൻ ഞങ്ങൾ കുറെ കിഡ്‌സും മുതിർന്നവരും. അമ്പലം മലമുകളിൽ ആരുന്നത് കൊണ്ടും, കോളാമ്പിയിലൂടെ ലൈവ് സംപ്രേക്ഷണം ചെയ്തിരുന്നതുകൊണ്ടും, ഇത് നാട്ടുകാർക്ക് മുഴുവൻ ഉള്ള ഭജൻ ആയിരുന്നു. അപ്പൂപ്പൻ പാടുന്നു, എല്ലാരും ഏറ്റു പാടുന്നു.

ആവേശത്തോടെ ഞാനും പാടി. പാടി എന്ന് പറഞ്ഞാൽ തകർത്തു പാടി..

ഞാൻ സർവം മറന്നു പാടിക്കൊണ്ടിരുന്നു. (സർഗം എന്ന സിനിമയിലെ ആ രംഗം ഓർമ്മ വരുന്നുണ്ടാകും, അല്ലെ.. ഏതാണ്ട് അതുപോലെ). അധികം നീണ്ടില്ല,അതിനു അനുവദിച്ചില്ല എന്ന് പറയുന്നതാകും ശരി. സ്വാമി അപ്പൂപ്പൻ വിറയാർന്ന കൈകൊണ്ടു അമ്മയെ ചേർത്ത് പിടിച്ചു പറഞ്ഞു. “ആ ചെറുക്കനെ ഒന്നെണീപ്പിച്ചു വിട്, അല്ലെങ്കിൽ അവൻ നാട്ടുകാരെ ഇന്ന് ഒറക്കില്ല! ഇങ്ങനെ ഉണ്ടോ ഒരു കീറൽ?!”

ആ ചെറിയ പന്തലിൽ നിന്ന് അമ്മയുടെ തണുത്ത കയ്യും പിടിച്ചു ഇറങ്ങിയത് ഇപ്പോഴും ഓർമയുണ്ട്. അന്ന് തീർന്നതാ തിരുമേനി, ഈ സ്വാമി അപ്പൂപ്പന്മാരോടുള്ള ബഹുമാനം!

പിന്നെ ഒരു വാശിയാരുന്നു, സംഗീതം പഠിച്ചേ അടങ്ങു. ഒടുവിൽ വയലിൻ പഠിക്കാനായി ചെന്ന് കേറിയത് ഒരു സിങ്കത്തിന്റെ മടയിൽ. മൂന്നുമാസമായിട്ടും അങ്ങേരു എന്നെ വയലിനിൽ ഒന്ന് തൊടീച്ചില്ല! എന്നുമാത്രം അല്ല, ആഗ്രഹം അറിയിച്ചപ്പോൾ പറഞ്ഞു, നീ ആദ്യം സ രി ഗ മ എന്നൊന്ന് തെറ്റാതെ പറഞ്ഞു പടിക്കു, പിന്നെ പാടിപ്പടിക്കണം, എന്നിട്ടല്ലേ വയലിൻ!? ഗുരുവിനെ മുണ്ടു പൊക്കി കാണിച്ചു അന്ന് തുടങ്ങിയ യാത്ര.. സഫറോങ്കി സിന്ദഗി, കബിനഹി കഥം ഖുദം!

ഭഗത് സിങ്, നെപ്പോളിയൻ, കുഞ്ഞാലിമരക്കാർ, ഈ മൂന്ന് പേരും ആണ് എൻ്റെ ഐഡോൾസ്! തോറ്റമ്പിയവർ ആണെങ്കിലും, ജയിക്കാൻ വേണ്ടി പൊരുതിയവർ ആണ്. ഒരിക്കലെങ്കിലും എനിക്ക് ജയിച്ചേ മതിയാകു. സ്കൂളിൽ സബ്‌ജൂനിയർ ലളിതഗാന മത്സരം നടക്കുന്നു. സ്കൂളിൽ പുതിയതായതു കൊണ്ടും, ആളിനെ അത്രക്കങ്ങട് വശമില്ലാത്തതുകൊണ്ടും, സീനിയർസ് നമ്മളെയും മത്സരിക്കാൻ കേറ്റി. ഗാന്ധി ഹൌസിന്റെ അഭിമാനമാകാൻ ഞാൻ സ്റ്റേജിൽ കയറി “ചിങ്ങ തിരുവോണ സൂര്യോദയം” രണ്ടര കട്ടക്ക് പിടിച്ചങ്ങു പാടി. കറക്റ്റ് ടൈമിൽ പാടി നിർത്തി. ഫുൾ നിശബ്ദത.. സ്റ്റേജിൽ നിന്ന് ഇറങ്ങി വന്ന എന്നോട് അന്നത്തെ മ്യൂസിക് ടീച്ചർ ആയിരുന്ന (ജഡ്ജ് കൂടെ ആയിരുന്നു) ആൻ്റണി സാർ പറഞ്ഞു, ” നീ കറക്റ്റ് ടൈമിംഗ് ആരുന്നു . ഓൺ ടൈം പാടി നിർത്തി. ഒരു രണ്ടു സെക്കന്റ് കൂടെ നീണ്ടിരുന്നേൽ ചിലപ്പോ നീയാ മൈക്ക് അങ്ങ് വിഴുങ്ങിയേനെ!”. ഓ ഡാർകോടു ഡാർക്ക്! നിർത്തി അങ്ങ് അപമാനിക്കുവാരുന്നന്നെ..

സംഗീതം ആദ്യ പ്രണയം പോലെ ആണ്.. അടുക്കാൻ ശ്രമിക്കുന്തോറും അകന്നുകൊണ്ടേയിരിക്കും. എന്തിനും ഒരു അന്ത്യം ഉണ്ടാകണമല്ലോ. കാലങ്ങൾ കഴിഞ്ഞു, ബിൽ ഗേറ്റ്സ് മൈക്രോസോഫ്റ്റ് ഉണ്ടാക്കി, HCL കമ്പ്യൂട്ടർ കണ്ടു പിടിച്ചു, സംഗീതം Smule-ലൂടെ കൂടുതൽ ജനകീയം ആയി. ഒരു അവസാന ശ്രമം എന്ന നിലക്ക് ഞാൻ Smule വെച്ച് ഒന്ന് പാടി. എല്ലാർക്കും ഷെയർ ചെയ്യുന്നതിന് മുന്നേ ഞാൻ തന്നെ ഒന്ന് കേട്ട് നോക്കി. ശിവനെ, ഓർമിപ്പിക്കല്ലേ! പെറ്റ തള്ള സഹിക്കൂല!

സ്വാമി അപ്പൂപ്പനോടും, വയലിൻ മാസ്റ്ററോടും, ആൻ്റണി സാറിനോടും കാൽക്കൽ വീണു മാപ്പപേക്ഷിച്ചുകൊണ്ടു നിർത്തുന്നു! Smule-നു നന്ദി!

Pedaling for a Cure

(After working in Louisville and St. Louis, Praveen moved to Columbus in 2011 with his wife Priya and daughter Gowri. As a family, they enjoy all outdoor activities, whether it’s camping, hiking, biking, or playing tennis. They both hail from the outskirts of the serene city of Trivandrum.)

Pelotonia weekend was vibrant and energetic as over 6,500 riders navigated Central Ohio on routes ranging from 20 to 190 miles. Riders on routes shorter than 100 miles completed their journey in a single day, while those tackling the 155- and 190-mile routes spanned their ride across both Saturday and Sunday. This year’s event, held from August 2-4, kicked off with a lively celebration at McFerson Commons on Friday evening, featuring a performance by the popular indie pop band Clubhouse. Bike check-ins were also available to help riders prepare for their early morning starts the next day.

Participating in Pelotonia was a memorable experience for me—a ride I had hoped to join since moving to Columbus in late 2011. After finally signing up in 2024, I joined my Big Lots team. I had previously taken part in events such as the Susan G. Komen 5K, Fight for Air 40-floor stair climb, and Warrior Dash. Pelotonia was the next challenge on my list, driven by both the demanding ride and the meaningful cause behind it.

Over the past decade, I’ve lost many close relatives to cancer and witnessed others overcome their battles with the disease. This ride was dedicated to all those who lost their lives fighting cancer and to those who fought back with incredible strength. While we often masked our sorrows behind smiles, the support from everyone cheering us on made the experience profoundly emotional.

For this event, I tackled a 50-mile route – thanks to the COMA bike club for helping me find my comfort zone in biking. The ride was filled with participants setting their own pace, and the energy on the course was truly inspiring. I’m grateful for the opportunity to have participated in this year’s ride and to have contributed to the larger cause of finding a cure for cancer.

Motion ⮕Action ⮕ Progress

Leave a Comment

0

Your Cart